ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു

ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ ഇറോം മൈപക് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ഇംഫാലിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മണിപ്പൂരുകാരനായ ഇറോം സംസ്ഥാനത്ത് ഛായാഗ്രാഹണത്തിന് ദേശീയ പുരസ്കാരം ലഭിച്ച ഒരേയൊരു ആളാണ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും നെഗറ്റീവായി.

30 വർഷത്തോളം നീണ്ട കരിയറാണ് ഇറോം മൈപകിൻ്റേത്. മണിപ്പൂർ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രൂപീകരിച്ചതും ഇറോം ആണ്. ‘ദി മോൺപാസ് ഓഫ് അരുണാചൽ പ്രദേശ്’ എന്ന ഡോക്യുമെൻ്ററിയ്ക്കാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here