‘ഈ മഹാമാരി കഴിയുമ്പോഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രം ബാക്കിയാവും’; എയര്‍ലൈനുകളുടെ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ

കൊവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍. കൊവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ ശക്തമായി പ്രവര്‍ത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം ഇതിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മളിതുവരെ കണ്ടിട്ടില്ല,’ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു വരുന്നതിന് എയര്‍ലൈനുകളുടെ തിരിച്ചു വരവ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം രാജ്യങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അതോടൊപ്പം തന്നെ സുരക്ഷയിലുള്ള ആശങ്ക കാരണം യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ ആളുകള്‍ യാത്രകളോട് മുഖം തിരിക്കുന്നതും ഏവിയേഷന്‍ മേഖലയെ ബാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News