സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദനം ആലോചനയില്‍, വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്പസ്സില്‍ വാക്സിന്‍ കമ്പനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മേഖലയിലെ വിദഗ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തും. മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കൊവിഡ് ചികിത്സയിലുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസിന്റെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമല്ലാത്ത കൊവിഡ് രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ ഈ മരുന്നിന് കഴിയും. മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും ജൂണില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News