24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും പിഴയായി 34,08,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചു.

മെയ് 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്ബ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News