കൃഷിക്കാര്‍ക്ക് വിത്തിറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി

കൃഷിക്കാര്‍ക്ക് വിത്ത് ഇറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മതിയെന്നും അവര്‍ പാസിനായി ബുദ്ധിമുട്ടേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണോത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിര്‍ദേശം നേരത്തെ തന്നെ മുന്നോട്ടുവച്ചതാണ്. നിര്‍ദേശമായി വന്നില്ലെങ്കില്‍ അതിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവഴി അന്യസംസ്ഥാന തൊഴിലാളികള്‍ പട്ടിണിയാവുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here