കൊട്ടാരക്കരയില്‍ കാണാതായ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

കൊട്ടാരക്കര – ഓടനാവട്ടം വലിയന്തൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ സുധീഷ് (14) ന്റെ മൃതദേഹം മൈലാടും പാറ പൊയ്കയില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് കണ്ടെത്തി. വലിയന്തൂരില്‍ പുതുവേലില്‍ വീട്ടില്‍ സുരേഷ് കുമാര്‍ മഞ്ജു ദമ്പതികളുടെ മകനാണ് സുധീഷ്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത്. രാത്രിയായിട്ടും കാണാത്തതിനാല്‍ പഞ്ചായത്ത് മെമ്പറെ വിവരം അറിയിക്കുകയും ജനപ്രതിനിധികളും കൊട്ടാരക്കര പൊലീസും രാത്രി തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് രാവിലെയും തിരച്ചില്‍ തുടര്‍ന്നു.

വീടിന് അടുത്തുള്ള പാറമടയായ മൈലാടുംപാറ പൊയ്കയില്‍ സംശയം തോന്നുകയും കൊട്ടാരക്കര ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് പാറമടയില്‍ തിരച്ചില്‍ നടത്തി. പിന്നീട് മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്ന് കൊട്ടാരക്കര പൊലീസ് പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന സുധീഷ് തൃങ്കണ്ണമംഗല്‍ എസ് വി എം എം എച്ച് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സുബാഷ്, ദീപ്തി എന്നിവര്‍ സഹോദരങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel