ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ല , അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടും: നേതാക്കളും യൂത്ത് കോണ്‍ഗ്രസും

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ േനതൃത്വമാറ്റം േവണമെന്ന ആവശ്യവുമായി രണ്ടാം നിര നേതാക്കളും യൂത്ത് കോണ്‍ഗ്രസും. പ്രതിപക്ഷ നേതാവായി ചെന്നിത്തല വേണ്ട, വിഡി സതീശനെ പരിഗണിക്കണമെന്നും നേതാക്കള്‍.ഏതു പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഉമ്മന്‍ചാണ്ടിയും രംഗത്ത്്. കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നെന്ന് കെ.മുരളീധരന്‍ എം.പി.

പ്രതിപക്ഷ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല ഭീഷണിപ്പെടുത്തിയതായി വാർത്തകൾ പുറത്ത് :അപമാനിച്ച് പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും മടിക്കില്ലെന്ന് ചെന്നിത്തല ഹൈക്കമാന്റിനോട് പറഞ്ഞു എന്നാണ് വാർത്തകൾ .

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാകാത്തെ അവസ്ഥയിലാണ് ഹൈക്കമാന്‍ഡ്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെ.പിസിസി ജനറല്‍സെക്രട്ടറി കെ.പി.അനില്‍ കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

പ്രതിപക്ഷ നേതാവ് ആരെന്ന പ്രഖ്യാപനം വൈകിയാല്‍ പരസ്യമായ പ്രതികരണവുമായി നേതാക്കള്‍ ഇനിയും രംഗത്തെത്തും. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്‍ദ്ദം മറികടക്കാന്‍ കോണ്‍ഗ്രസ് ഹെക്കമാന്‍ഡിന് കഴിയുന്നുമി്ല്ല. വലിയ പ്രതിസ്‌നധിയാണ് േകരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിലകൊള്ളുമ്പോള്‍ യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.യുവത്വത്തിന് അവസരം നൽകി തലമുറമാറ്റം വേണമെന്നും നേതാക്കൾ.

ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അത് മതിയാവില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കാമന്റിനെ അറിയിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടി എകെ ആന്റണിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News