കൊവിഡ് വ്യാപനം: ‘നാറ്റ’ 2021 പരീക്ഷ മാറ്റി വച്ചു; രണ്ടാം ടെസ്റ്റ് ജൂലായ് 11ന്

ആര്‍കിടെക്ചര്‍ അഭിരുചി പരീക്ഷയായ ‘നാറ്റ’ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുനഃക്രമീകരിച്ചു. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ (ഇീഅ) നിയന്തണത്തില്‍ നടക്കുന്ന പരീക്ഷ ജൂണ്‍ 12ന് ആണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് ജൂലായ് 11ലേക്ക് മാറ്റി. ആര്‍ക്കിടെക്ചര്‍ കൗണ്‍സിലിന്റെ യോഗ്യതയുള്ള കൗണ്‍സില്‍ ആണ് രണ്ടാമത്തെ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ജൂണില്‍ നടത്താനിരുന്ന പരീക്ഷ ജൂലായിലേക്ക് മാറ്റുകയായിരുന്നു.

ഏപ്രില്‍ 10ന് നടന്ന ആദ്യപരീക്ഷയ്ക്ക് 15,066 പേര്‍ അപേക്ഷിച്ചിരുന്നു. 14130 പേരാണ് ആ പരീക്ഷ എഴുതിയത്. അപേക്ഷകളുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ കൗണ്‍സില്‍ പരിഷ്‌കാരം വരുത്തിയിരുന്നു. നേരത്തെ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടണമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതിന് മാറ്റം വരുത്തി. പ്ലസ്ടുവില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്?സ് എന്നീ വിഷയങ്ങളില്‍ നിര്‍ബന്ധമായും പാസായിരിക്കണം എന്ന നിബന്ധനയാണ് കൗണ്‍സില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News