മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5.5 ദശലക്ഷം കടന്നു; പുതിയ കേസുകൾ കുറവ്

മഹാരാഷ്ട്രയിൽ  29,644 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തപ്പോൾ  44,493 പേർക്ക് അസുഖം ഭേദമായി.  അകെ രോഗമുക്തി നേടിയവർ  50,70,801.  സംസ്ഥാനത്ത്  555 മരണങ്ങൾ കൂടി സംഭവിച്ചു. മരണസംഖ്യ 86,618 ആയി. രോഗബാധിതരുടെ എണ്ണം  5.5 ദശലക്ഷം കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ  കേസുകൾ ബാധിച്ചത്  പുണെയിലാണ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം  5,527,092 ആയി  ഉയർന്നു.  നിലവിൽ 3,67,121 പേരാണ് ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 287,501 ടെസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിൽ  നേരിയ ഇടിവ് രേഖപ്പെടുത്തിയത്.

മുംബൈയിൽ 1,415 കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ മരണസംഖ്യ 14,464 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News