ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ കോണ്ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി നേതാവ് സംബിത് പത്രയുടെ ട്വീറ്റിനാണ് മാനിപ്പുലേറ്റഡ് ടാഗ് നല്‍കിയത്. എന്നാല്‍ ടാഗ് നീക്കം ചെയ്യണമെന്നും, മുന്‍വിധിയോടെ ഇങ്ങനെ ടാഗ് ചെയ്യുന്നത് ട്വിറ്ററിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും ബിജെപി ഐടി സെല്‍ തലവനുമായ സാംബിത് പാത്രയുടെ ആരോപണം കൃത്രിമമെന്ന് അടയാളപ്പെടുത്തിയാണ് ട്വിറ്റര്‍ മാനിപ്പുലേറ്റഡ് എന്ന ടാഗ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു പ്രസ്താവനയാണ് സാംബിത് പാത്ര പങ്കുവെച്ചത്. ഇത് വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് സൈറ്റുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ടൂള്‍കിറ്റ് തയ്യാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്ന് സംബിത് പാത്ര ആരോപിക്കുകയുണ്ടായി. കോവിഡിന്റെയും സെന്‍ട്രല്‍ വിസ്തയുടെയും പേരില്‍ മോദിയ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് പദ്ധതി എന്നായിരുന്നു സാംബിത് പാത്രയുടെ ആരോപണം. എന്നാല്‍ സാമ്പിത് പത്രയുടെ ട്വീറ്റ് കൃത്രിമമെന്ന് മുദ്രകുത്തിയത്തിന് പിന്നാലെ ബിജെപി വലിയ തിരിച്ചടി നേരിട്ടു.

ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ട്വീറ്റുകളില്‍ മാനിപ്പുലേറ്റഡ് ടാഗ് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍വിധിയോടെയാണ് മാനിപ്പുലേറ്റഡ് ടാഗ് നല്‍കിയതെന്നും, ഇത് ട്വിറ്ററിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here