സത്യപ്രതിജ്ഞാ വേദിയെ വാക്‌സിനേഷന്‍ സെന്‍ററാക്കി പിണറായി സര്‍ക്കാരിന്‍റെ മാതൃക

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയെ വാക്‌സിനേഷന്‍ സെന്ററാക്കി. സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് കൊവിഡ് വാക്സിനേഷന്‍ സെന്ററാക്കിയത്. ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്തു.

ആദ്യ ദിവസമായ ഇന്ന് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 150 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്.

മൂന്ന് പന്തലുകളിലായി പരമാവധി ആളുകള്‍ക്ക് വാക്സീന്‍ കൊടുക്കാനാണ് തീരുമാനം. 80,000 ചതുരശ്രയടി വിസ്താരമുളള പന്തലില്‍ അയ്യായിരം പേരെ ഉള്‍ക്കൊള്ളാന്‍ ആവുന്ന പന്തലായിരുന്നു സജ്ജമാക്കിയത്.

പന്തലിന്റെ വലിപ്പമാണ് വാക്‌സിനേഷന്‍ സെന്ററാക്കുവാന്‍ തെരഞ്ഞെടുക്കുവാന്‍ കാരണം. തലസ്ഥാനത്തെ മറ്റു വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് ഒഴിവാക്കാനും ഇത് സഹായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here