ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്

ആശങ്കയായി ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്. ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോള്‍ പാട്‌നയിലെ 4 പേര്‍ക്ക് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ 5 മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. രാജ്യത്ത് ഇത് വരെ 219 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു.

ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്.

കഴിഞ്ഞവര്‍ഷവും ഏതാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. മഹാരാഷ്ട്രയില്‍ രണ്ടായിരത്തില്‍പരം കേസുകളുണ്ട്. ദില്ലിയില്‍ 197 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് .

ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാന്‍ ദില്ലിയിലെ 3 പ്രമുഖ ആശുപത്രികള്‍ക്ക് ദില്ലിസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സ്റ്റീറോയിഡ് നല്‍കുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News