‘തീരദേശത്തിന് കൈത്താങ്ങ്’ എന്ന മാതൃകാപ്രവര്‍ത്തനവുമായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ എസ്എഫ്‌ഐ

ടൗട്ടെ ചുഴലിക്കാറ്റിലും തിരമാലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി എസ്എഫ്‌ഐ സെന്റ് സേവിയേഴ്സ് കോളേജ് യൂണിറ്റ്. ‘തീരദേശത്തിന് ഒരു കൈത്താങ്ങ് ‘എന്ന പരിപാടിയുടെ ഭാഗമായി തീരദേശ പ്രദേശമായ തുമ്പയില്‍ കൊവിഡിലും കടല്‍ക്ഷോഭത്തിലും കഷ്ടതയനുഭവിക്കുന്ന 30 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് ഇതിനോടനുബന്ധിച്ച് വിതരണം ചെയ്തു.

സെന്റ് സേവിയേഴ്സ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകയും, തുമ്പ നിവാസിയും ആയ ഗ്രാക്‌സിയ വിതരണത്തിന് തുടക്കം കുറിച്ചു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി റോഷന്‍, പ്രസിഡന്റ് വിമല്‍, സിപിഎം മേനംകുളം ലോക്കല്‍ കമ്മിറ്റി അംഗം രാജപ്പന്‍, സൈറ്റ് കണ്‍വീനര്‍ തങ്കച്ചന്‍, സിപിഎം തുമ്പ ബ്രാഞ്ച് സെക്രട്ടറി വിനോദ് എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് വിതരണം നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ൃ സമാനമായ പ്രവര്‍ത്തനം എസ്എഫ്‌ഐ തീരപ്രദേശമായ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ നടത്തിയിരുന്നു. മഹാമാരിയിലും കടല്‍ക്ഷോഭത്തിലും കഷ്ടത നേരിടേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel