ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം ശ്വാസം കിട്ടാതെ വലയുന്ന രാജ്യത്തോട് ചെയ്യുന്ന അനീതി, ഭരണഘടനാവിരുദ്ധം: ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തെ ജോര്‍ജ് ഫ്‌ലോയ്ഡ് സംഭവത്തോട് ഉപമിച്ച് ദില്ലി ഹൈക്കോടതി. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന ജോര്‍ജ് ഫ്‌ലോയ്ഡ് നിമിഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വകാര്യ ആവശ്യത്തിന് വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിക്കൊണ്ടാണ് നിരീക്ഷണം.

നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംഭാവനയെന്ന മട്ടില്‍ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് പന്ത്രണ്ട് ശതമാനം ഐ ജി എസ് ടി ഏര്‍പ്പെടുത്തി മെയ് ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. നടപടി ചോദ്യം ചെയ്ത് ദില്ലി സ്വദേശിയായ ഗുര്‍ചരണ്‍ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here