എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു; യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി

എയര്‍ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 2011 ആഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 20 വരെയുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. യാത്രക്കാരുടെ പാസ്പോര്‍ട്ട്, ക്രെഡിറ്റ്കാര്‍ഡ് തുടങ്ങിയ വിവരങ്ങളുള്‍പ്പെടെയാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ അടക്കം വിദേശ വിമാനക്കമ്പനികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ കൂടാതെ മലേഷ്യന്‍ എയര്‍ലൈന്‍സ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ അഞ്ചിലധികം വിമാന സര്‍വീസുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. 45 ലക്ഷത്തോളം വരുന്ന ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അയച്ച ഇ മെയില്‍ വഴിയാണ് വിവരം പുറത്ത് അറിയുന്നത്.

യാത്രക്കാരുടെ പാസ്പോര്‍ട്ട് അടക്കമുള്ളവ മാറ്റണമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരോട് പറഞ്ഞിരിക്കുന്നത്. 2021 ഫെബ്രുവരി 25നാണ് വിവരങ്ങള്‍ ചോര്‍ന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ രീതിയിലുള്ള വിവര ചോര്‍ച്ച നടന്നതെന്ന വിവരം തിരിച്ചറിഞ്ഞത് എന്നാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here