നേപ്പാളില്‍ ജനപ്രതിനിധ സഭ പിരിച്ചുവിട്ടു

നേപ്പാളില്‍ ജനപ്രതിനിധ സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സഭ പിരിച്ചുവിട്ടത്. നവംബര്‍ 12, 19 തിയതികളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാള്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 76(7) അനുസരിച്ചാണ് സഭ രണ്ടാം തവണയും പിരിച്ചുവിട്ടത്.

നിയമിതനാകുന്ന പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍, അല്ലെങ്കില്‍ ഏതെങ്കിലും അംഗത്തെ പ്രധാന മന്ത്രിയായി നിയമിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രപതി സഭ പിരിച്ചുവിട്ട് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. ശര്‍മ ഒലിയെയോ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റിനെയോ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്ന് ബിദ്യാ ഭണ്ഡാരി വ്യക്തമാക്കിയതിന് പിന്നാലെയാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സഭ പിരിച്ചുവിട്ടത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News