നാഷണല്‍ ജോഗ്രഫിക്കിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്; ശരീരത്തില്‍ തേനീച്ചകളുമായി 18 മിനിട്ടിരുന്ന് ആഞ്ജലീന ജോളി

ശരീരത്തില്‍ തേനീച്ചകളുമായി ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി (മെയ് 20) നാഷനല്‍ ജോഗ്രഫിക്കിന് വേണ്ടിയായിരുന്നു താരത്തിന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട്. ഏകദേശം 18 മിനിറ്റോളമാണു താരം തേനീച്ചകളെ ശരീരത്തില്‍ ഇരുത്തിയത്.

ഡാന്‍ വിന്റേഴ്‌സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇറ്റാലിയന്‍ തേനീച്ചകളെയാണ് ഉപയോഗിച്ചത്. ആഞ്ജലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്കു വേണ്ട സ്യൂട്ട് ധരിച്ചു. ആഞ്ചലീനയുടെ ശരീരത്തില്‍ ഫെറോമോണ്‍ പുരട്ടിയാണു തേനീച്ചകളെ ആകര്‍ഷിച്ചത്. ആഞ്ജലീനയ്ക്ക് തേനീച്ചയുടെ കുത്ത് ഏല്‍ക്കാതിരിക്കാന്‍ കൃത്യമായ പ്ലാനിങ്ങോടെയും ശ്രദ്ധയോടെയുമായാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഡാന്‍ വ്യക്തമാക്കുന്നു.

തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുനെസ്‌കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷണല്‍ ജോഗ്രഫിയും ആഞ്ജലീന ജോളിയും ഫോട്ടോഷൂട്ടിനായി സഹകരിച്ചത്. 2500ഓളം തേനീച്ചകൂടുകള്‍ തയ്യാറാക്കി 2025ഓടെ 125 ദശലക്ഷത്തോളെ തേനീച്ചകളുടെ കുറവ് നികത്താനാണ് യുനെസ്‌കോയുടെ പദ്ധതി ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News