ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 32000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 29,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്സിന്‍ വിതരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 29,644 പുതിയ കേസുകളും,555 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 36,184 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 467 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കര്‍ണാടകയില്‍ പുതുതായി 32,218 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 353 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 172 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 7,735 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആന്ധ്രപ്രദേശില്‍ 20,937 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ 3009 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. ജൂണ്‍ 7 വരെയാണ് ലോക്ഡൗണ്‍. ഭോപാലില്‍ മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ദില്ലിയില്‍ 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News