ലീഗ് നേതാക്കള്‍ നടത്തുന്ന സാമുദായിക വഞ്ചനകള്‍ മറനീക്കി പുറത്തായിക്കൊണ്ടിരിക്കുകയാണെന്ന് ഐ എന്‍ എല്‍

അണികളുടെ പ്രതിഷേധത്തെ നേരിടാനാകാതെ കുഴങ്ങുകയാണ് ലീഗ് നേതാക്കള്‍. പിണറായി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ഐ എന്‍ എല്ലിന് ലഭിച്ച മന്ത്രി പദവി വലിയ അംഗീകാരമാണെന്നും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. മുസ്ലീം ലീഗിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.

ബി ജെ പിയുമായി അവര്‍ നടത്തിയ വോട്ട് കച്ചവടങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ നേതൃത്വം ഒളിച്ചോടുകയാണ്. മലപ്പുറം ലോക്‌സഭാ മണ്ഡത്തില്‍ മാത്രം ചോര്‍ന്നത് 1 ലക്ഷം വോട്ടാണ്. ചില മണ്ഡലങ്ങളില്‍ മുഖം രക്ഷിക്കാന്‍ കഴിഞ്ഞത് ബി ജെ പിയുമായി നടത്തിയ ഒത്തുകളി കൊണ്ട് മാത്രമാണെന്നും പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജനങ്ങള്‍ കലവറയില്ലാതെ നല്‍കുന്ന അംഗീകാരമാണ് ഈ മന്ത്രിസഭയുടെ കരുത്ത്. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഐ എന്‍ എല്ലിന് വലിയ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമുദായിക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും മതേതര ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് മാത്രമേ ലക്ഷ്യബോധത്തോടെ പൊതു സമൂഹത്തോടൊപ്പം നില്‍ക്കാന്‍ കഴിയൂ.

മുസ്ലീം ലീഗില്‍ നിന്ന് വന്‍തോതിലാണ് അസംതൃപ്ത അണികള്‍ ഐ എന്‍ എല്ലിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിത് ഏറെയാകും.
മുസ്ലിം ലീഗിന്റെ സാമുദായിക സാമൂഹിക വഞ്ചനകള്‍ ഒന്നൊന്നായി തുറന്നു കാണിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഐ എന്‍ എല്‍ മുന്നോട്ട് പോകുമെന്നും വഹാബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News