തലമുറ മാറ്റം ഏതു സംഘടനയിലും നല്ലതാണ് എന്ന് കുഞ്ഞാലിക്കുട്ടി.

തലമുറ മാറ്റം ഏതു സംഘടനയിലുംനല്ലതാണ് എന്ന് കുഞ്ഞാലിക്കുട്ടി.

വിഡി സതീശൻ പ്രതിപക്ഷ നേതാവായത് അഭിനന്ദിക്കുന്നു.
കോൺഗ്രസ് ദുർബലപ്പെടുന്നത് സിപിഎമ്മിന് ഉൾപ്പെടെ ആർക്കും ഗുണകരമല്ല.ബിജെപിക്കെതിരെ നിവർന്നു നിൽക്കാൻ കോൺഗ്രസ് ശക്തിപ്പെടണം.

പശ്ചിമഘട്ട അതിർത്തിക്കപ്പുറം കോൺഗ്രസിന് പിന്തുണ
സിപിഎം ഉണ്ട്.വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും.തലമുറ മാറ്റം ഏതു സംഘടനയിലുംനല്ലതാണ്.

കാലത്തിന് അനുസരിച്ച ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ഉൾക്കൊണ്ട് മുസ്സീം ലീഗ് പ്രവർത്തിക്കും.ദേശീയ തലത്തിലും ഈ മാറ്റമുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി.

ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം എന്നാണ് ചെന്നിത്തല പറഞ്ഞത്.പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് കെ.പിസിസി ജനറല്‍സെക്രട്ടറി കെ.പി.അനില്‍ കുമാര്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചിരുന്നു.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ അടിത്തറ തകർന്നുവെന്ന് കെ മുരളീധരനും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നു തരിപ്പണമായെന്നും ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടിയുടെ അടിത്തറ തകര്‍ത്തുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News