ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനത്തെ കെ പി സി സി സ്വാഗതം ചെയ്യുന്നു. വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കെ പി സി സി പ്രസിഡന്റായി തന്നെ എ ഐ സി സിയാണ് നിയോഗിച്ചത്. പരാജയം ഏറ്റുവാങ്ങിയാല്‍ പാര്‍ട്ടിയെ ഇട്ടേച്ചു പോകുകയാണെങ്കില്‍ നിങ്ങള്‍ എന്തുപറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യത്തിലും എ ഐ സി സി പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനം. കഠിനാധ്വാനിയായി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത കാര്യം ദേശീയ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം തന്നെയറിയിച്ചത്. താരീഖ് അന്‍വറും പറഞ്ഞു. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News