തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ

തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ

ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
വി.ഡി സതീശന് അഭിനന്ദനങ്ങൾ.ചെന്നിത്തല കഴിഞ്ഞ 5 വർഷം ഊർജസ്വലമായി പ്രവർത്തിച്ചു എന്നാണ് എം എം ഹസൻ പ്രതികരിച്ചത് .

ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം എന്നാണ് ചെന്നിത്തല പറഞ്ഞത്.വി ഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനം. കഠിനാധ്വാനിയായി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും എന്നാണ് മുല്ലപള്ളി ചെന്നിത്തലയെ കുറിച്ച് പറഞ്ഞത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News