സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നത്: ഫാദർ സ്റ്റാൻ സ്വാമി

ജയിലിലെത്തുമ്പോൾ  പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ്  മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചത്.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ്  എൽഗർ പരിഷത്ത് കേസിൽ കഴിഞ്ഞ എട്ട് മാസമായി ജയിലിൽ കിടക്കുന്ന 84 കാരനായ ഫാ സ്റ്റാൻ സ്വാമി വീഡിയോ കോൺഫറൻസിൽ ബോംബെ ഹൈക്കോടതി ജഡ്ജിമാരോട് തന്റെ പ്രശ്നങ്ങൾ  അവതരിപ്പിച്ചത്.

തനിക്ക് ജാമ്യം അനുവദിക്കണമെന്നും ചികിത്സയ്ക്കായി ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാൾ നല്ലത് ജയിലിൽക്കിടന്ന് മരിക്കുന്നതാണെന്നും  മനുഷ്യാവകാശപ്രവർത്തകനായ  ഫാദർ സ്റ്റാൻ സ്വാമി  ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്ത്  കഴിയുകയാണ് സ്വാമി.  കഴിഞ്ഞ  എട്ടു മാസമായി ജയിലിൽ കഴിയുന്ന  തന്റെ ആരോഗ്യം വളരെ മോശപ്പെട്ട അവസ്ഥയിലാണെന്നും എൺപത്തിനാലുകാരനായ സ്വാമി പറഞ്ഞു.    ജസ്റ്റിസ് എസ്.ജെ. കാഠാവാലയും ജസ്റ്റിസ് സുരേന്ദ്ര തവാഡേയുമടങ്ങുന്ന ബെബെഞ്ചായിരുന്നു വാദം കേട്ടത്.  കേൾവി തീരേ ഇല്ലാതായി.

ജാമ്യമില്ലെങ്കിൽ ജയിലിൽക്കിടന്ന് മരിച്ചോളാമെന്നും  സ്വാമി പറഞ്ഞു.  സ്വാമിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് ജെ.ജെ. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ കോടതിക്കു നൽകി.

കേൾക്കുന്നതിനും എഴുന്നേറ്റു നടക്കുന്നതിനും സ്വാമിക്ക് പ്രയാസമുണ്ടെന്നും എന്നാൽ, മാരകമായ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.  ആശുപത്രിയിൽ പോകുന്നതാണ് നല്ലതെന്ന് സ്വാമിയെ ബോധ്യപ്പെടുത്താൻ കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർപരിഷത്ത് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ എൻ.ഐ.എ. അറസ്റ്റുചെയ്തത്.

റാഞ്ചിയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്ന സ്വാമിയെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ജൂൺ ഏഴിന് ഹർജിയിൽ വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News