പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം 24ന്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം.

24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയും നടക്കും.

എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നടക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം നാലിന് അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News