കൊവിഡ്; ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊവിഡ് പ്രതിസന്ധിയിൽ തകര്‍ന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസും തൊഴില്‍ മേഖലയുമായിരുന്ന ടൂറിസം തകര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. കേരള ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മന്ത്രി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തും. അതിവേഗ റെയില്‍പാതയില്‍ എല്‍ഡിഎഫ് നയം നടപ്പാക്കും. ദേശീയപാതാ വികസനത്തിലും വിട്ടുവീഴ്ചയില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ടൂറിസം മേഖലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോഴേ ചെയ്തു തുടങ്ങണമെന്നും കൊവിഡ് നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി തടയാനുള്ള നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ചുമതലയേറ്റതിന് പിന്നാലെ മുന്‍മന്ത്രി ജി സുധാകരനമായും മുഹമ്മദ് റിയാസ് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here