കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെ നിങ്ങൾക്ക് മാറ്റി നിർത്താം. ആ അധാർമ്മികതയെ ഞങ്ങൾ അച്ചടക്കത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു എന്ന വാർത്തക്ക് പിന്നാലെ വിയോജിപ്പ് അറിയിച്ചു കൊണ്ട് അധ്യാപികയും രാഷ്ട്രീയ നിരീക്ഷകയുമായ ബെറ്റിമോൾ മാത്യു

ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ പോലും കഴിയാത്തവർ എന്ന ഇമേജ് അല്ലാതെ ഈ വെച്ചു നീട്ടൽ കൊണ്ട് എന്തു ഗുണമുണ്ടായി..ഇതിനായിരുന്നോ ഈ ബഹളമെല്ലാം ?അധ്യാപികയും രാഷ്ട്രീയ നിരീക്ഷകയുമായ ബെറ്റിമോൾ മാത്യൂ.കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെ, ഭൂരിപക്ഷം എം എൽ എ മാരുടെ പിൻ തുണ കിട്ടിയ നേതാവിനെ, മുതിർന്ന നേതാക്കളുടെ അംഗീകാരം കിട്ടിയ നേതാവിനെ, നിങ്ങൾക്ക് മാറ്റി നിർത്താം. ആ അധാർമ്മികതയെ ഞങ്ങൾ അച്ചടക്കത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു എന്നാണ് ബെറ്റിമോൾ കുറിച്ചിരിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതിനായിരുന്നോ ഈ ബഹളമെല്ലാം .
ചോദിച്ചു പോകുന്നതാണ്. മറ്റാരോടുമല്ല. കോൺഗ്രസ് ഹൈക്കമാന്റിനോടാണ് …

21 എം എൽ എ മാരിൽ ആരെ വേണമെങ്കിലും നിങ്ങൾക്ക് പ്രതിപക്ഷ നേതാവായി നിർദ്ദേശിക്കാമായിരുന്നു. അതിനീ സമയവും ഈ പുകിലുമൊന്നും വേണ്ടിയിരുന്നില്ല. ഇത് എം എൽ എ മാരുടെ അഭിപ്രായം … സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം … ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം ….എല്ലാം കഴിഞ്ഞ് നീണ്ട രണ്ടര ആഴ്ചക്കാലത്തെ ആലോചന. ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ പോലും കഴിയാത്തവർ എന്ന ഇമേജ് അല്ലാതെ ഈ വെച്ചു നീട്ടൽ കൊണ്ട് എന്തു ഗുണമുണ്ടായി??

വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമിടയിലെ അകലം വർദ്ധിച്ചതല്ലാതെ എന്തെങ്കിലും ഗുണം .?

സൈബർ ഗുണ്ടകൾ സ്വന്തമായുള്ളവർക്ക് സോഷ്യൽ മീഡിയ ചുവരിൽ പാർട്ടിയെ അവഹേളിച്ച് ചെളിവാരിയെറിയാനുള്ള സുവർണ്ണാവസരം കിട്ടിയതിനപ്പുറം എന്തെങ്കിലും??
കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെ, ഭൂരിപക്ഷം എം എൽ എ മാരുടെ പിൻ തുണ കിട്ടിയ നേതാവിനെ, മുതിർന്ന നേതാക്കളുടെ അംഗീകാരം കിട്ടിയ നേതാവിനെ, നിങ്ങൾക്ക് മാറ്റി നിർത്താം. ആ അധാർമ്മികതയെ ഞങ്ങൾ അച്ചടക്കത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു … !!

പക്ഷേ അത് ഇത്ര സമയമെടുത്ത് പ്രസ്ഥാനത്തിനിത്രയേറെ അവഹേളനവും ശിഥിലീകരണവും ഉണ്ടാക്കിക്കൊണ്ടു വേണമായിരുന്നോ???

ആകെയുണ്ടായ നേട്ടം ഗ്രൂപ്പില്ലെന്നു പറയുന്നവരുടെ പുതിയൊരു ഗ്രൂപ്പും അവർ പോറ്റുന്ന സൈബർ ഗുണ്ടകളും ചേർന്നൊരു പ്രതിഭാസം കൂടി ദുർബ്ബലമായ കോൺഗ്രസ് ശരീരത്തിൽ ക്യാൻസർ സെല്ലായി പരിണമിച്ചതു മാത്രം ….!!
കൂടുതൽ പറയുന്നില്ല …..നന്ദി ഹൈക്കമാന്റേ… നന്ദി ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News