ആശങ്കയായി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 8500യിലേറെ പേര്‍ക്ക്

രാജ്യത്ത് ആശങ്കയായിയി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടയിലാണ് ഭയപ്പെടുത്തി ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കുന്നത്. കണക്കുകള്‍ പ്രകാരം ഇതുവരെ 8500യിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.

ഗുജറാത്തിലും മഹാരാഷ്ട്രയിലും 2000 മുകളില്‍ കേസുകുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക് ഫംഗസിന്റെ 23,680 വയല്‍ മരുന്നുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

അതേസമയം കേരളത്തിലും ബ്ലാക്ക്ഫംഗസ് രോഗം സ്ഥിരീകരിച്ചിരുന്നുയ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഒരു അദ്ധ്യാപിക ബ്ലാക്ക്ഫംഗസ് രോഗം സ്ഥിരീകരിച്ചശേഷം മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗികളുടെ എണ്ണം കൂടിയാല്‍ പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഉള്ള സാഹചര്യത്തിലാണ് മോണിറ്ററിങ് ടീമിനെ നിയോഗിച്ചത്.

ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, നേത്രവിഭാഗം, മൈക്രോ ബയോളജി ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. രോഗികളിലെ ഫംഗസ് ബാധതയുടെ തോത്, മരുന്ന് ലഭ്യത, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മോണിറ്ററിങ് ടീം പരിശോധിക്കുക. എല്ലാ ദിവസവും വൈകിട്ട് യോഗം ചേര്‍ന്ന് വിവരങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News