യൂറോ കപ്പ് ഫുട്ബോളിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പ് ഫുട്ബോളിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്ലിനെ നയിക്കും. ബ്രൂണൊ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപെ, റൂബന്‍ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ടീമില്‍ അണിനിരക്കുന്നത്.

നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗല്‍ ഇത്തവണ മരണ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സും മുന്‍ ചാമ്ബ്യന്മാരായ ജര്‍മനിയും, ഹങ്കറിയുമാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ജൂണ്‍ പതിനഞ്ചിന് ഹങ്കറിക്കെതിരെയാണ് ആദ്യ മത്സരം.

ഗോള്‍കീപ്പര്‍മാര്‍: ആന്റണി ലോപ്സ്, റൂയി പാട്രീഷ്യോ, റൂയി സില്‍വഡിഫന്‍ഡര്‍മാര്‍: ജോവോ കാന്‍സെലോ, നോള്‍സണ്‍ സെമെഡോ, ജോസ് ഫോണ്ടെ, പെപ്പെ, റോബന്‍ ഡയസ്, നുനോ മെന്‍ഡിസ്, റാഫേല്‍ ഗ്വെറോ

മിഡ്‌ഫീല്‍ഡര്‍മാര്‍: ഡാനിലോ പെരേര, ജോവോ പല്‍‌ഹിന്‍‌ഹ, റൂബന്‍ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ മൗട്ടിന്‍‌ഹോ, റെനാറ്റോ സാഞ്ചസ്, വില്യം കാര്‍‌വൊ ഒലിവ

ഫോര്‍‌വേര്‍‌ഡുകള്‍‌: പെഡ്രോ ഗോണ്‍‌വാല്‍‌സ്, ആന്‍ഡ്രെ സില്‍‌വ, ബെര്‍ണാഡോ സില്‍‌വ, ക്രിസ്റ്റ്യാനോ റൊണാള്‍‌ഡോ, ഡിയോഗോ ജോട്ട, ഗൊണാലോ ഗ്വെസ്, ജോവോ ഫെലിക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News