പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു: പി. ജെ ജോസഫ്

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പിജെ ജെ ജോസഫ്. വിഡിയ്ക്ക് എല്ലാ പിന്തുണയുമുണ്ടാകും. രമേശ് ചെന്നിത്തലയ്ക്ക് കുറവുള്ളതുകൊണ്ടല്ല ഈ മാറ്റം. മറിച്ച് കോണ്‍ഗ്രസിലെ തലമുറ മാറ്റമായി കണ്ടാല്‍ മതിയെന്നും ജോസഫ് പറഞ്ഞു.

പുതിയ നേതൃത്വം എന്ന ചിന്ത പൊതുവേ ഉണ്ട്, നേതൃതലത്തില്‍ ഇനിയും മാറ്റമുണ്ടാകും. ഘടകകക്ഷികളെ എല്ലാം ഒന്നിച്ച് കൊണ്ട് പോകാന്‍ സതീശന് കഴിയുമെന്നും ജോസഫ് വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.എന്നാല്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.

ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. ചെന്നിത്തലയെ പിന്തുണച്ച ഉമ്മന്‍ചാണ്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News