കൊവിഡിൽ വലഞ്ഞ് കർണാടക, ലോക്​ഡൗൺ 14 ദിവസത്തേക്ക്​ കൂടി നീട്ടി ​

കൊവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്​ഡൗൺ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതൽ ജൂൺ ഏഴുവരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​.മുതിർന്ന മന്ത്രിമാരും ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്​ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു.

വിദഗ്​ധരുടെ നിർദേശത്തിന്റെ അടിസ്​ഥാനത്തിലാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.കൊവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്​ക്​ നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ നിർബന്ധമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രിൽ ഏഴുമുതൽ കർണാടകയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തിൽ ഉൾപ്പടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ സർക്കാർ വീണ്ടും തീരുമാനിച്ചത്​.

കർണാടകയിൽ 24 മണിക്കൂറിനിടെ 32,218 പേർക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. 353 മരണവും സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയർന്നു. 24,207 പേരാണ്​ കർണാകടയിൽ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 5,14,238 പേരാണ്​ സംസ്​ഥാനത്ത്​ ചികിത്സയിലുള്ളത്​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News