എല്ലാം എതിര്‍ക്കുക എന്നതല്ല പ്രതിപക്ഷധര്‍മ്മം; പ്രതിപക്ഷ പ്രവര്‍ത്തനത്തേക്കുറിച്ച് ചെന്നിത്തലയുടെ കാഴ്ചപ്പാട് ശരിയായിരുന്നില്ല: പി ജെ കുര്യന്‍

നേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം എടുക്കാന്‍ വൈകിപ്പോയി എന്ന് പി ജെ കുര്യന്‍. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു പി ജെ കുര്യന്‍.

തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടന്‍ രാജി പ്രഖ്യാപിക്കേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്ല, ഗ്രൂപ്പ് ആണ് ഉള്ളത്. തലമുറ മാറ്റത്തെ സ്വാഗതം ചെയ്യുകയാണ്. ഏറ്റവും ഉചിതമായ തീരുമാനമെന്നും പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

സ്വയം ഒഴിയാതിരുന്ന സാഹചര്യത്തില്‍ ഹൈക്കമാന്റ് തീരുമാനം ഉചിതമെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല ഉടന്‍ രാജി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും പി ജെ കുര്യന്‍ പറയുകയുണ്ടായി. രമേശ് ചെന്നിത്തല പരാജയം. എല്ലാം എതിര്‍ക്കുക എന്നതല്ല, പ്രതിപക്ഷത്തിന്റെ ധര്‍മ്മം. പ്രതിപക്ഷ പ്രവര്‍ത്തനത്തേക്കുറിച്ച് ചെന്നിത്തലയുടെ കാഴ്ചപ്പാട് ശരിയായിരുന്നില്ല. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് ഗ്രൂപ്പിന് അതീതമായ തീരുമാനമെന്നും അത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News