ചെന്നിത്തലയെ ഒഴിവാക്കി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കമാന്‍ഡ്.ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദത്തെ അവഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം.
കെസി വേണുഗോപാലിന്റെ ഇടപെടലും വിഡി സതീശനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായി. കെപിസിസി പുനഃസംഘടനയും വൈകാതെയുണ്ടാകും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും, യുഡിഎഫ് കണ്‍വീനറെയും മാറ്റും
ഗ്രൂപ്പുകളുടെയും മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദത്തെയും അതിജീവിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊണ്ടത്. ഉമ്മന്‍ചാണ്ടിയുടെയും മുതിര്‍ന്ന നേതാക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. യുവ എംഎല്‍എമാരുടെ നിലപാടിന് ഹൈക്കമാന്‍ഡ് മുന്‍തൂക്കം നല്‍കി.
മല്ലികര്‍ജ്ജുന്‍ ഖാര്‍ഗയും വൈദ്യലിംഗവും നല്‍കിയ റിപ്പോര്‍ട്ട് സതീശന് അനുകൂലമായിരുന്നു. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍ എന്ന പേരിലേക്കാണ് രണ്ടംഗ സമിതി എത്തിയത്.
എന്നാല്‍ ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന നേതാക്കളും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്ക് മുന്നിലേക്ക് നേതാക്കള്‍ എത്തിച്ചതോടെ സതീശനെ ചുമതല ഏല്‍പ്പിക്കാന്‍ എഐസിസി നേതൃത്വം തയ്യാറായി.
കെസി വേണുഗോപാലിന്റെ ഇടപെടലും നിര്‍ണായകമായി. കേരളത്തില്‍ എ, ഐ ,ഗ്രൂപ്പുകളെ ക്ഷയിപ്പിച്ചു കെസിയുടെ നേതൃത്വത്തില്‍ പുതിയ ഒരു ഗ്രൂപ്പിന് തുടക്കം കുറയ്ക്കാനുള്ള നീക്കമാണെന്നും വിലയിരുത്തലുകളുണ്ട്.
കെപിസിസി പുനഃസംഘടനയും വൈകാതെ ഉണ്ടാകും. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തും. യുഡിഎഫ് കണ്‍വീനര്‍ ആയി പി ടി തോമസ് എംഎല്‍എയും എത്തുമെന്നാണ് സൂചന
Get real time update about this post categories directly on your device, subscribe now.