കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡി എ വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡി എ വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതല്‍ 210 രൂപവരെയാണ് വര്‍ധന. 1.5 കോടിയിലധികംവരുന്ന ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും റെയില്‍വെ ഉള്‍പ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ക്ഷാമബത്ത ലഭിക്കും. കരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

2021 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഉപഭോക്തൃ വില സൂചികയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്‌കരിച്ചത്. ഇതോടെ പ്രതിമാസ ശമ്പളത്തില്‍ 2000 രൂപ മുതല്‍ 5000 രൂപവരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News