നവകേരള സൃഷ്ടിയാണ് എൽ ഡി എഫ് കാഴ്ചപ്പാട്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

നവകേരള സൃഷ്ടിയാണ് എൽ ഡി എഫ് കാഴ്ചപ്പാടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അഴിമതിയുടെ കറപുരളാത്ത സർക്കാരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ ദിവസവും തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നുണ്ട്.കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ ഉള്ള സാധ്യത പഞ്ചായത്ത് വഴി പരിശോധിക്കുമെന്നും ജനജീവിതം മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

പാവപ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ള വീടുകൾ കൃത്യമായി നൽകുമെന്നും എൽ ഡി എഫ് നയം മദ്യവർജ്ജനമാണെന്നും മന്ത്രി ആവർത്തിച്ചു. മദ്യം,വ്യാജ മദ്യം,കഞ്ചാവ് എന്നിവയുടെ ഉപയോഗം കർശനമായി കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി

പ്രതിപക്ഷത്ത് ഏത് നേതാവ് എന്നതല്ല അവരുടെ നിലപാട് എന്താണ് എന്നതാണ് നോക്കുന്നത് വ്യക്തിയല്ല പ്രധാനം. കോൺഗ്രസ് ഇന്നത്തെ നിലയിൽ പരിതാപകരമായ നിലയിലാണ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും വലിയ കാലതാമസമെടുത്തു.

കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് കൊണ്ട് മതനിരപേക്ഷമാകാൻ സാധിക്കില്ല.ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബി ജെ പിയാണ്. അവർ തമ്മിൽ ഒരു നൂൽ ബന്ധത്തിന്റെ വ്യത്യാസം മാത്രം.ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയത കേരളത്തിലുണ്ടെന്നും അത് തുടച്ച് മാറ്റുകയാണ് എൽ ഡി എഫ് ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here