ലീഗ് മുഖ പത്രത്തെ രൂക്ഷമായി വിമർശിച്ച് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അരുൺ രാജ്

ലീഗ് മുഖ പത്രത്തെ രൂക്ഷമായി വിമർശിച്ച് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അരുൺ രാജ്.കോൺഗ്രസ് നേതൃത്വത്തിനെതിരെ ചന്ദ്രിക ദിനപത്രത്തിലൂടെ മുസ്ലിം ലീഗ് നടത്തുന്ന വിമർശനത്തിനെതിരെയാണ് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അരുൺ രാജ് രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതൃത്വത്തിനെതിരെ ചന്ദ്രിക ദിനപത്രത്തിലൂടെ മുസ്ലിം ലീഗ് നടത്തുന്ന വിമർശനം രണ്ട് കാലിലും മന്തുള്ളവൻ ഒരു കാലിൽ നീര് ഉള്ളവരെ നോക്കി മന്താ എന്ന് വിളിക്കുന്നത് പോലെയല്ലേ? കേരളത്തിൽ യുഡിഎഫിൻറെ ഇത്രയും വലിയ പരാജയത്തിന് ലീഗും കുഞ്ഞാലിക്കുട്ടിയും നൽകിയ വലിയ സംഭാവന നമുക്ക് മറക്കുവാൻ കഴിയുമോ? മന്ത്രിസ്ഥാനം കൈവശപ്പെടുത്താൻ ഉള്ള ആക്രാന്തത്തിൽ പാർലമെൻറിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചാൽ കേരള ജനത അംഗീകരിച്ച നൽകും എന്നുള്ള കുഞ്ഞാപ്പയുടെയും ലീഗിൻറെയും ധാർഷ്ട്യം അല്ലേ ഈ തെരഞ്ഞെടുപ്പ് തോൽവിയുടെ ആദ്യ കാരണം?മധ്യ തെക്കൻ കേരളത്തിലെ ഹിന്ദു ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെടുത്തുവാൻ ഈ തീരുമാനം വഹിച്ച പങ്കു ചെറുതല്ലല്ലോ? പാണക്കാട് കുടുംബത്തിൻറെ പാരമ്പര്യത്തിൻറെ മഹിമ പറഞ്ഞു എന്തും ചെയ്യാം എന്നുള്ള കുഞ്ഞാലിക്കുട്ടിയുടെയും ലീഗിൻറെയും അഹങ്കാരത്തിന് മലബാറിലെ മുസ്ലിം സമുദായം നൽകിയ പ്രഹരം അല്ലേ ലീഗിൻറെ തോൽവിയും ജയിച്ച സീറ്റുകളിലെ പോലും തുച്ഛമായ ഭൂരിപക്ഷവും? പ്രിയ ചന്ദ്രികേ ആദ്യം സ്വയം നന്നാകൂ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാം എന്നും അരുൺ രാജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel