കൊവിഡ് രണ്ടാം തരംഗത്തിൽ 420 ഡോക്ടറുമാരുടെ ജീവൻ പൊലിഞ്ഞു

കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡൻ്റ് ഡോ. കെകെ അഗർവാളും ഉൾപ്പെടുന്നു. ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് മരണപ്പെട്ടത്.

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 32000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 29,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 18-45 വയസ്സ് പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്സിന്‍ വിതരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here