കൊവിഡ്: ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. 2 മക്കളുണ്ട്.

തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാ?ഗ്രാഹകനായിരുന്നു. എന്‍ ടി ആര്‍, നാ?ഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, മോഹന്‍ ബാബു, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ?ഗോപി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദേവാസുരം, 1921, ആവനാഴി, മൃഗയ തുടങ്ങിയ മലയാള സിനിമകളുടെ ഛായാഗ്രാഹകന്‍ ജയറാമായിരുന്നു. മലയാളത്തില്‍ ഐ വി ശശിക്കൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. തെലുങ്കില്‍ കെ രാഘവേന്ദ്ര റാവു സംവിധാനം നിര്‍വ്വഹിച്ച പല പ്രശസ്ത ചിത്രങ്ങളുടെയും ഛായാ?ഗ്രാഹകന്‍ ജയറാം ആയിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News