മുംബൈ ബാർജ് അപകടം; മരിച്ചവരിൽ 8 പേർ മലയാളികൾ, ഇതുവരെ 61 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മുംബൈയിൽ ബാർജ്‌ ദുരന്തത്തിൽ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മലയാളികൾ ഉൾപ്പെടെ 8 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. കാണാതായവർക്ക് വേണ്ടി പ്രത്യേക മുങ്ങൽ വിദഗ്‌ധർ ഉൾപ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചു.

ടൗട്ടെ ചുഴലി കാറ്റിൽ ഉണ്ടായ P305 ബാർജ്‌ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി 2 പ്രത്യേക മുങ്ങൾ വിദഗ്‌ധ സംഘത്തെ നാവികസേന നിയോഗിച്ചു. സമുദ്രത്തിന് അടിയിലുള്ള വസ്തുക്കളെ ശബ്ദതരംഗത്തിലൂടെ കണ്ടെത്തുന്ന സോണർ സാങ്കേതിക സംവിധാനമുള്ള ഐഎൻഎസ്‌ മകർ, ഐഎൻഎസ്‌ തരാസാ എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിന്‌ വേണ്ടി അപകടസ്ഥലത്തെത്തി .

മുങ്ങിയ ബാർജിനുള്ളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. അപകടത്തിൽപ്പെട്ട 188 പേരെ ഇത് വരെ രക്ഷപ്പെടുത്തി. അപകടത്തിൽ അഞ്ച്‌ മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങൾ വൈകീട്ടോടെ അയക്കും. ഇതുവരെ കണ്ടെത്തിയ 26 മൃതദേഹങ്ങൾ പോസ്‌റ്റ്‌മാർട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക്‌ വിട്ടു നൽകിയതായി കമ്പനി അറിയിച്ചു. അപകടത്തെ കുറിച്ച്‌ ദക്ഷിണ മുംബൈയിലെ യെല്ലോ ഗേറ്റ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here