രാജ്യത്ത് 2,10,000 ഡോസ് സ്പുട്‌നിക് വാക്സിന്‍ വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി

രാജ്യത്ത് 2,10,000 ഡോസ് സ്പുട്‌നിക് വാക്സിന്‍ വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി. സ്പുട്‌നിക് വാക്സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. മെയ് അവസാനത്തോടെ രാജ്യത്ത് 3 മില്ല്യണ്‍ ഡോസുകള്‍ വിതരണം ചെയ്യും.

സ്പുട്‌നിക്കിന് 150,000 ഡോസും 60,000 ഡോസും ഇന്ത്യയിലേക്ക് വിതരണം ചെയ്‌തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. മെയ് അവസാനത്തോടെ ഏകദേശം 3 ദശലക്ഷം ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുംമെന്നും  ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ 5 മില്ല്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ സ്പുട്‌നിക് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.

3 ഘട്ടങ്ങളായാണ് സ്പുഡ്നിക് വാക്സിന്‍ രാജ്യത്ത് എത്തുന്നത്. ഒന്നാം ഘട്ടത്തില്‍ പൂര്‍ണമായും റഷ്യയില്‍ നിര്‍മിച്ച വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യും , രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ രാജ്യത്ത് എത്തുകയും ഇന്ത്യയില്‍ നിന്നും ബോട്ടിലുകളിലേക്ക് മാറ്റിയ ശേഷം വിതരണം ചെയ്യുകയും ചെയ്യും.

മൂന്നാം ഘട്ടത്തില്‍ റഷ്യന്‍ വിഭാഗം സാങ്കേതികവിദ്യ ഇന്ത്യന്‍ കമ്പനിക്ക് കൈമാറിയ ശേഷം, ഇന്ത്യന്‍ കമ്പനി വാക്സിന്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ ഉത്പാദിപ്പിക്കും.

മൂന്ന് ഘട്ടങ്ങളിലുമായി 850 മില്ലിയന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന്. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷ് വര്‍മ്മ പറഞ്ഞു. അംഗീകാരം കിട്ടി കഴിഞ്ഞാല്‍ സുപ്നിക് ലൈറ്റ് വാക്സിനും രാജ്യത്ത് ഉല്‍പാദിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here