മാര്‍ ഇവാനിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജെയിംസ് സ്റ്റുവര്‍ട്ട് അന്തരിച്ചു

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മുൻ ഇംഗ്ലീഷ് വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്ന പ്രൊഫ. ജെയിംസ് സ്റ്റുവർട്ട് അന്തരിച്ചു.86 വയസ്സായിരുന്നു. 1964 മുതല്‍ 1996 വരെ മാര്‍ ഇവാനിയോസ് കോളേജിലെ അധ്യാപകനായിരുന്നു. പന്ത്രണ്ട് വര്‍ഷം ഇംഗ്ലീഷ് വകുപ്പ് മേധാവിയായും രണ്ട് വര്‍ഷം പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

1996 മുതല്‍ സര്‍വോദയ വിദ്യാലയ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പാളയം എം.എം. ചര്‍ച്ചില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News