കൊവിഡ് പ്രതിരോധത്തിന് പ്രചോദമായി വീഡിയോ ആല്‍ബം

കൊവിഡ് പ്രതിസന്ധിയില്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രചോദമായി കവി ഡി യേശുദാസ് എഴുതിയ ഗാനം സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമാകുകയാണ്.ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശമാണ് വീഡിയോ ആല്‍ബം പങ്കുവയ്ക്കുന്നത്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തിലാണ് കവിയും അധ്യാപകനുമായ ഡി യേശുദാസ് വരികള്‍ രചിച്ചിരിക്കുന്നത്. പ്രത്യാശയവും പ്രതീക്ഷയും പിന്തുണയും ആത്മബലവും നല്‍കുന്ന ഗാനം.

ചലച്ചിത്ര സംഗീത സംവിധായകന്‍ വിജയ് കരുണ്‍ ആണ് ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജ ഗീതം പ്രവേശനോത്സവ ഗാനങ്ങളുമടക്കം നിരവധി സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് സംഗീത പങ്കാളിയായിട്ടുള്ള ആളാണ് വിജയ് കരുണ്‍.

അനു പ്രവീണും സുരേഷ് കല്യാണിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.തിരുവനന്തപുരത്തെ – എസ്.കെ.ആര്‍ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ഗാനത്തിന്റെ ശബ്ദലേഖനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here