പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങൾ എത്തിച്ച് നടൻ മോഹൻലാൽ; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് പിന്തുണയേകി ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച നടന്‍ മോഹന്‍ലാലിന് നന്ദിയറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

”കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.”

ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ തന്നെ മോഹന്‍ലാല്‍ വിളിച്ച് ആശംസകള്‍ അറിയിച്ചെന്നും കൊവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം മോഹന്‍ലാലിന് നന്ദിയറിച്ച് രംഗത്ത് എത്തിയിരുന്നു. തന്റെ 61-ാം ജന്മദിനത്തിലാണ് കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മോഹന്‍ലാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News