റിയൽമി X7 മാക്‌സ് 5ജി ഉടൻ ഇന്ത്യയിലേക്ക്

5ജി സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടും കല്പിച്ചുള്ള യാത്രയിലാണ് റിയൽമി. എതിരാളികൾ ഒന്നോ രണ്ടോ 5ജി സ്മാർട്ട്ഫോണുകൾ മാത്രം അവതരിപ്പിച്ച് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാകുന്നതേയുള്ളൂ എങ്കിലും റിയൽമി ഇതിനകം അഞ്ച് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ ആയ റിയൽമി 8 5ജി, റിയൽമി X7 5ജി, റിയൽമി X7 പ്രോ 5ജി, റിയൽമി നാർസോ 30 പ്രോ 5ജി, റിയൽമി X50 പ്രോ 5ജി എന്നിവയാണ് കമ്പനിയുടെ 5ജി സ്മാർട്ട്ഫോണുകൾ. അവിടെയും അവസാനിക്കുന്നില്ല കളികൾ. മറ്റൊരു 5ജി ഉടൻ ഇന്ത്യയിലേക്കവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിയൽമി.

റിയൽമി ഇന്ത്യ, യൂറോപ്പ് സിഇഓ മാധവ് സേത്ത് ആണ് പുത്തൻ സ്മാർട്ട്ഫോണിന്റെ വരവ് വ്യക്തമാക്കി ടീസർ ചിത്രം പുറത്ത്‌വിട്ടിരിക്കുന്നത്. X7 ശ്രേണിയിലേക്ക് റിയൽമി X7 മാക്‌സ് 5ജി ആണ് പുത്തൻ താരം. ടീസർ ചിത്രം വ്യക്തമാക്കുന്നതനുസരിച്ച് റിയൽമി അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച ജിടി നിയോ സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ്‌ വകഭേദമാണ് റിയൽമി X7 മാക്‌സ് 5ജി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് റിയൽമി ജിടി നിയോ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ റിയൽമി X7 മാക്‌സ് 5ജി ആയെത്തുമ്പോൾ 12 ജിബി റാം പതിപ്പ് ഒഴിവാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News