രാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടെ കയറ്റിറക്കങ്ങൾ പലത് കണ്ട നേതാവിനെത്തേടി ഒടുവിൽ പ്രതിപക്ഷ നേതാവ് പദവി

അർഹതപ്പെട്ടത് അവസാന നിമിഷം തട്ടി തെറിച്ച് പോകുന്ന നിർഭാഗ്യം തല കൊണ്ട് നടന്ന ആളാണ് വി ഡി സതീശൻ. ഗ്രൂപ്പുകളുടെയും , മുതിർന്ന നേതാക്കളുടെ പിടിവാശിയും മൂലം പല തവണ പല പദവികളും തട്ടിത്തെറിച്ച് പോയെങ്കിലും ഇത്തവണ കാര്യങ്ങൾ സതീശന് അനുകൂലം ആയി. രാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടെ കയറ്റിറക്കങ്ങൾ പലത് കണ്ട നേതാവിനെ തേടി ഒടുവിൽ പ്രതിപക്ഷ നേതാവ് പദവി എത്തിയിരിക്കുകയാണ്.

തനിക്ക് ലഭിക്കേണ്ട ഭാഗ്യം മറ്റൊരാൾക്ക് ലഭിക്കുന്ന അലഭ്യശ്രീ എന്ന യോഗത്തിൻറെ വിചിത്ര കഥ മലയാളികൾ ആദ്യമറിഞ്ഞത് ശ്രീനിവാസൻറെ ഭാഗ്യവൻ എന്ന ചിത്രത്തിലൂടെയാണ് .ഏതാണ്ട് ആ കഥാപാത്രത്തിൻറെ അതേ അവസ്ഥ തന്നെയായിരുന്നു വിഡി സതീശൻറെതും .

1985 ൽ കപ്പിനും ചുണ്ടിനും ഇടയിൽ കെ എസ് യു പ്രസിഡൻറ് പദവി നഷ്ടമായി. മലബാറിൽ നിന്ന് ഒരു കെ എസ് യു പ്രസിഡൻറ് വരട്ടെയെന്ന രമേശ് ചെന്നിത്തലയുടെ പിടിവാശി കെ സി വേണുഗോപിനെ തുണച്ചു . സതീശൻറെ വ‍ഴിയടച്ചു, അന്ന് എൻഎസ് യുവിൻറെ ദേശീയ സെക്രട്ടറി പദവി കൊണ്ട് തൃപ്തനാകേണ്ടി വന്നു.

കെ സി വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഒ‍ഴിഞ്ഞപ്പോ‍ഴും ഇതേ നിർഭാഗ്യം ആവർത്തിച്ചു. തിരുത്തൽവാദം ശക്തിപ്പെട്ടപ്പോൾ കരുണാകരൻറെ അതൃപ്തിയുടെ കാഠിന്യം തിരിച്ചറിഞ്ഞു സതീശൻ .

അന്ന് രാഷ്ടീയത്തിൽ നിന്ന് ചെറിയ അവധിയെടുത്ത് കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. 1995 എൻ ഡി പി യുഡിഎഫ് മുന്നണി വിട്ടതോടെ ഒ‍ഴിവ് വന്ന പറവൂർ ആലപ്പു‍ഴ എന്നീ രണ്ട് സീറ്റുകളിലേക്ക് ലീഡറെ മണിയടിച്ച് കാർത്തികേയനും ,ചെന്നിത്തലയും യഥാക്രമം സതീശൻറെയും കെ സി വേണുഗോപാലിൻറെയും പേര് പറഞ്ഞു.

അവിടെയും നിർഭാഗ്യം സതീശനെ വേട്ടയാടി. കെ സി വേണുഗോപാൽ ആലപ്പു‍ഴയിൽ നിന്ന് ജയിച്ചപ്പോൾ ഇടത് തംരഗത്തിൽ 1000 വോട്ടുകൾക്ക് സതീശൻ കാലിടറി വീണു. എന്നാൽ 2001 ൽ അതേ പറവൂരിൽ നിന്ന് വിജയിച്ച് കയറി.

പിന്നെ തിരിഞ്ഞ് നേക്കേണ്ടി വന്നില്ല. 2004 ൽ എകെ ആൻറണി മുഖ്യമന്ത്രി സ്ഥാനം ഒ‍ഴിഞ്ഞ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ കാർത്തികേയൻ മന്ത്രിസ്ഥാനത്തേക്ക് വി ഡി സതീശന്റെ പറഞ്ഞെങ്കിലും അവിടെയും ചെന്നിത്തലയും കെ സി വേണുഗോപാലും വില്ലമാരായി അവതരിച്ചു.

അ‍വിടെയും ഭാഗ്യം കെ സി വേണുഗോപാലിനെ തുണച്ചു.2012 ൽ എഐസിസി സെക്രട്ടറിയായതോടെ രാഹുൽ ബ്രിഗേഡിൻറെ ഭാഗമായി. 2014 ൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേര് പറഞ്ഞ് കേട്ടെങ്കിലും അവസാന നിമിഷം വിഎം സുധീരൻ പ്രസിഡൻ്ര് ആയി എത്തി.

കപ്പിനും , ചുണ്ടിനും ഇടയിൽ എല്ലാ സ്ഥാനങ്ങളും തട്ടിയെടുത്ത കെ സി വേണുഗോപാലിൻറെ അനുഗ്രഹാശ്രിസുകൾ ഇത്തവണ വിഡി സതീശന് തുണയായി. കേരളത്തിലെ എല്ലാ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും ഒന്നിച്ച് എതിർത്തിട്ടും ഹൈക്കമാൻഡ് സതീശനെ പിന്തുണച്ചു.

എംജി സർവ്വകലാശാലയുടെ ചെയൻമാർ പദവി മുതൽ പബ്ലിക്ക് അക്കൗണ്ട് കമ്മറ്റിയുടെ ചെയർമാൻ പദവി വരെ വഹിച്ചിട്ടുളള സതീശന് വിഭിന്ന താൽപര്യങ്ങൾ ഉളള യുഡിഎഫ് മുന്നണിയെ എങ്ങനെ നയിക്കാൻ ക‍ഴിയും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News