സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷ നടത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു

സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷ നടത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും, സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം കോവിഡ് സഹചര്യം പരിഗണിച്ചു പരീക്ഷ റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

12-ാം ക്ലാസ്സ് പരീക്ഷക്ക് പുറമെ നെറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ചും നാളത്തെ യോഗത്തില്‍ തീരുമാനം എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here