ചെന്നിത്തലയുടെ മികവ് തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ലെന്ന് പി.ജെ കുര്യന്‍

ചെന്നിത്തലയുടെ മികവ് തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ലെന്ന് പി.ജെ. കുര്യന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂടി പ്രതിപക്ഷനേതാവിന് കഴിയണമായിരുന്നു. വി.ഡി സതീശനെ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും പി.ജെ.കുര്യന്‍ പറഞ്ഞു.

അതേസമയം തലമുറമാറ്റം കോണ്‍ഗ്രസിന്റെ പുതിയ മാറ്റത്തിന് തുടക്കമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ ആദര്‍ശത്തിന്റെ പേരിലായിരുന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായിരുന്നത്.

എല്ലാത്തിനും ഗ്രൂപ്പ് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പാര്‍ട്ടിയും മുന്നണിയും അനുഭവിക്കുന്നത്. ഓരോ അഞ്ച് വര്‍ഷവും ഭരണമാറ്റമുണ്ടാകുമെന്നും അത് ഭരണഘടനാ ബാധ്യതയെന്നുമാണ് ചിലര്‍ ധരിച്ചിരുന്നത.

എം.എല്‍.എമാരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് ഹൈക്കമാന്‍ഡെടുത്ത തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here