ഇ ഡിക്കെതിരെ വിചാരണക്കോടതി കേസെടുത്ത സംഭവം; സര്‍ക്കാരിന് വന്‍ തിരിച്ചടി എന്ന് വെണ്ടക്ക നിരത്തിയവരും നന്നായി കണ്ടോളൂ എന്ന് അഡ്വ. ആഷി

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇഡിക്കെതിരെ കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി എന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വക്കേറ്റ് ആഷി.

ക്രൈം ബ്രാഞ്ചിന്റെ രണ്ടു എഫ് ഐ ആറുകളും ഹൈക്കോടതി റദ്ദാക്കിയതോടെ ‘കേസ് തന്നെ ഇല്ലാതായി’ എന്ന നിയമോപദേശം കൊടുത്തവരും , അത് കേട്ട് ‘സര്‍ക്കാരിന് വന്‍ തിരിച്ചടി’ എന്ന് വെണ്ടക്ക നിരത്തിയവരും നന്നായി കണ്ടോളൂ.

അവസാനിച്ചില്ല എന്ന് മാത്രമല്ല, അക്കാര്യത്തില്‍ ഇ ഡിക്കെതിരെ വിചാരണക്കോടതി കേസെടുക്കുകയും ചെയതിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൈം ബ്രാഞ്ചിന്റെ രണ്ടു എഫ് ഐ ആറുകളും ഹൈക്കോടതി റദ്ദാക്കിയതോടെ ‘കേസ് തന്നെ ഇല്ലാതായി’ എന്ന നിയമോപദേശം കൊടുത്തവരും , അത് കേട്ട് ‘സര്‍ക്കാരിന് വന്‍ തിരിച്ചടി’ എന്ന് വെണ്ടക്ക നിരത്തിയവരും നന്നായി കണ്ടോളൂ. അവസാനിച്ചില്ല എന്ന് മാത്രമല്ല, അക്കാര്യത്തില്‍ ഇ ഡിക്കെതിരെ വിചാരണക്കോടതി കേസെടുക്കുകയും ചെയതിരിക്കുന്നു.

ഒരു ഹൈക്കോടതി ഉത്തരവ് പോലും ഇഷ്ടാനുസരണം വളച്ചൊടിച്ച്, പ്രചരിപ്പിക്കുന്നത് അത്ര നല്ല രീതിയല്ല. ഹൈക്കോടതി കേസവസാനിപ്പിച്ചിട്ടില്ല എന്നും, അതിലൊരു നിയമ പ്രശ്‌നം ഉണ്ടായിരുന്നത് വിശദീകരിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞ എനിക്കൊക്കെ നല്ല ‘സ്വീകരണമായിരുന്നു’ അന്ന് ലഭിച്ചത്.

കൈരളി ചാനല്‍ മാത്രമാണ് ആ വാര്‍ത്ത കൊടുക്കാന്‍ പോലും തയ്യാറായത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതി പരിശോധിക്കേണ്ടത് വിചാരണക്കോടതി ആണെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്.

എഫ്‌ഐആര്‍ ഒഴികെ ഹാജരാക്കിയ ഒരു രേഖപോലും ഹൈക്കോടതി റദ്ദാക്കിയും ഇല്ല. അതു കൊണ്ടാണ് ഈ കേസ് അവസാനിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞത്. പക്ഷെ തിരിച്ചടി എന്ന് പ്രചരിപ്പിക്കാനായിരുന്നു ചിലര്‍ക്ക് താല്പര്യം. അതാണ് ഇപ്പോള്‍ ഇങ്ങനെ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News