വനം വകുപ്പിനെ കൂടുതൽ ജനകീയമാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും
കാര്യക്ഷമവുമാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്. അതിന് വകുപ്പിൻ്റെ പ്രവർത്തനങ്ങൾകൂടുതൽ ജനോപകാരപ്രദവും സത്യസന്ധവുമായിത്തീരേണ്ടതുണ്ട്.

ജനക്ഷേമ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളിൽ സർക്കാർ ഒപ്പമുണ്ടാവുമെന്നും മറിച്ചുള്ള സമീപനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ വനം മന്ത്രിയായി ചാർജ്ജെടുത്തശേഷം വനം ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കാനും
ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുന്നതിനായി ഒരു മാസ്റ്റർ പ്ളാൻ രൂപീകരിച്ച് സമർപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക്നിർദ്ദേശം നൽകി. പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം നടത്തി സമയബന്ധിത പൂർത്തീകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here