ബി ജെ പി യുടെ കള്ളപ്പണം, ഇ ഡി അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുന്നുവെന്ന് സലീം മടവൂര്‍. കൊച്ചിയിലെ ജോയന്റ് ഡയറക്ടര്‍ കരുതിക്കൂട്ടി അവധി നീട്ടി ജോയിന്‍ ചെയ്യാതിരിക്കുന്നത് കേസന്വേഷണം അട്ടിമറിക്കാനാണ്. പരാതി നല്‍കി ഒരു മാസമായിട്ടും പ്രതികള്‍ക്ക് തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുന്ന ഇ.ഡി നടപടിക്കെതിരെ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
പാലക്കാട്ടും ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയടിക്കപ്പെട്ടു. ബി.ജെ.പിയുടെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്യേഷണം കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട പണത്തില്‍ ഒതുങ്ങരുത്. കൊടകരയിലെ പണം സംബസിച്ച് ഡ്രൈവറുടെ പരാതി കാരണമാണ് വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ പാലക്കാട്ടേക്ക് കൊടുത്തയച്ച 4 കോടി രൂപയും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
കൊടകരയിലെ കള്ളപ്പണ തട്ടിപ്പ് ന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇതും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണം. ഒരു കുഴല്‍പണ ടീമിന്റെ കൈവശം കള്ളപ്പണം കൊടുത്തു വിടുകയും മറ്റൊരു ടീമിനെക്കൊണ്ട് കൊള്ളയടിപ്പിക്കുകയും ചെയ്യുന്ന വിചിത്ര തട്ടിപ്പാണ് ബി.ജെ.പി നേതൃത്വം നടപ്പാക്കുന്നത്.
രണ്ട് സംഘങ്ങള്‍ തമ്മില്‍ പണം വീതം വെക്കുന്നതിലെ തര്‍ക്കമാണ് പ്രശ്‌നം പോലീസ് സ്റ്റേഷനിലെത്തിച്ചത്.. പാലക്കാട്ടേക്ക് കൊടുത്തയച്ച 4 കോടി മറ്റൊരു സംഘം കൊള്ളയടിച്ചിട്ടുണ്ട്.എന്നാല്‍ പാലക്കാട്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അഡ്ജസ്റ്റ്‌മെന്റ് കൊള്ള നടപ്പാക്കിയവര്‍ പോലീസില്‍ പരാതിപ്പെടാതെ പരസ്പരം പണം വീതം വെച്ച് ഒത്തുതീര്‍പ്പാക്കിയതാണ്. നിലവിലുള്ള അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ പാലക്കാട്ടെ കള്ളപ്പണ കൊള്ളയും വീതം വെപ്പും ഉള്‍പ്പെടുത്തണം.
മഞ്ചേശ്വരത്ത് 6 കോടിയും കാസര്‍ഗോഡ് 4 കോടിയുമാണ് ബി ജെ പി നേതൃത്വം വോട്ടര്‍മാരെ വിലക്കെടുക്കാന്‍ ചെലവഴിച്ചത്. ഇവിടങ്ങളിലും പണം ചെലവാക്കാതെ, ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ അത്യാര്‍ത്തിക്കാരായ ചില നേതാക്കള്‍ സ്വയം അടിച്ചെടുത്തത് കൊണ്ടു മാത്രമാണ് ജനാധിപത്യം രക്ഷപ്പെട്ടത്.
കേരളത്തില്‍ മുഴുവനായി 500 കോടിയില്‍ പരം രൂപയാണ് കളളപ്പണമായി ബി.ജെ.പി നേതൃത്വം വിതരണം ചെയ്തത്. പ്രതികളുടെ വീടുകളിലെ അടുക്കള, കോഴിക്കൂട് എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് പണം കണ്ടെത്തുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി മുരളീധരന്റെയും ടെലഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത് വരും.
ഒരു കോടി കളളപ്പണം പോലീസ് കണ്ടെടുത്തിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ്. കൊച്ചിയിലെ ജോയന്റ് ഡയറക്ടര്‍ കരുതിക്കൂട്ടി അവധി നീട്ടി ജോയിന്‍ ചെയ്യാതിരിക്കുന്നത് കേസന്വേഷണം അട്ടിമറിക്കാനാണ്. പരാതി നല്‍കി ഒരു മാസമായിട്ടും പ്രതികള്‍ക്ക് തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുന്ന ഇ.ഡി നടപടിക്കെതിരെ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
Get real time update about this post categories directly on your device, subscribe now.