ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഇന്ന് നാടിനാകെ അഭിമാനമാവുന്നു

കൊവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് മുതുതലയിലെ കൊവിഡ് ബ്രി​ഗ്രേഡുകൾ. ഇതിനകം ഇവർ സംസ്ക്കരിച്ചത് നിരവധി മൃതദേഹങ്ങൾ.

മുതുതലയിൽ കൊവിഡ് രോഗംമൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത് കഴിഞ്ഞ വർഷം സെപ്തംബറിൽ പഞ്ചായത്തിലെ ഒൻപതാം വാർഡിലായിരുന്നു. വീട്ടിലുള്ളവർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തിൽ ആദ്യമായി ഇവർ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിക്കരിച്ചു.

ഉറ്റവരും ഉടയവരും കാഴ്ചക്കാരായി നിൽക്കേണ്ടി വരുന്ന കാലത്ത് സംസ്കാര ചടങ്ങുകളെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിറവേറ്റുകയാണിവർ. തുടർന്ന് പട്ടാമ്പി മണ്ഡലത്തിന് അകത്തും പുറത്തുമായി പതിന്നാല് മൃതദേഹങ്ങൾ ഇതിനകം ഇവർ സംസ്കരിച്ചു കഴിഞ്ഞു. കൊപ്പം അഭയത്തിലെ അന്തേവാസികളും ഇതിൽ ഉൾപ്പെടും. പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലും, ഷൊർണ്ണൂർ ശാന്തിതീരത്തുമാണ് ഭൂരിപക്ഷം സംസ്കാരങ്ങളും നടന്നത്.

കൊവിഡ് 19 ൻ്റെ തുടക്കത്തിൽ ആരംഭിച്ച സമൂഹ അടുക്കളയിൽ നിന്നാണ് ഈ ചെറുപ്പക്കാരുടെ കൂട്ടായ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീടാണ് കൊവിഡ് രോഗത്തെ പ്രതിരോധിക്കാനായി മുതുതല ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊവിഡ് ബ്രീഗേഡ് ടീം രൂപീകരിക്കുന്നത്.

ആദ്യഘട്ടത്തിൽ 5 പേരായിരുന്നു കൊവിഡ് രോഗംമൂലം മരണമടയുന്നവരുടെ സംസ്കാരങ്ങൾ നടത്തിയിരുന്നത്. ഇന്ന് അത് 13 പേരായി വർദ്ധിച്ചു. കഴിഞ്ഞ ദിവസം മുതുതല പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രണ്ടു മരണങ്ങൾ ഉണ്ടായിരുന്നു. രണ്ടു ടീമായി പോയാണ് ഇവർ മൃതദേഹങ്ങൾ സംസ്കരിച്ചത്. ഇതിൽ അംഗങ്ങളായവരെല്ലാം നാടറിയുന്ന പൊതുപ്രവർത്തകർ തന്നെ.

മുതുതല ഗ്രമപഞ്ചായത്തംഗവും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ. വരുൺ രഘുനാഥ്, ബാലസംഘം ജില്ലാ കോഡിനേറ്റർ പി.ടി രാഹേഷ്, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി രൂപേഷ്, പികെ ഗോപാലകൃഷ്ണൻ, ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമായി നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരായ അയ്യപ്പദാസ് (അയ്യപ്പൻകുട്ടി), മണികണ്ഠൻ, രാജേഷ്, ഷഹീർ, ശ്രീജിത്, ഉണ്ണികൃഷ്ണൻ, സൽമാൻ ഇവരാണ് ഇന്ന് മുതുതലയിലും സമീപ പ്രദേശങ്ങളിലും കൊവിഡ് മൂലം മരണമടയുന്ന വരുടെ മൃതദേഹങ്ങൾക്ക് ചിതയൊരുക്കുന്നവർ.

തങ്ങൾക്ക് രോഗം വരുമോ എന്ന് ചിന്തിക്കാത ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഇന്ന് നാടിനാകെ അഭിമാനമാവുകയാണ്. ജാതി, മത രാഷ്ട്രീയ വേർതിരുവുകളില്ലാതെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദു:ഖിക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നോക്കി നിൽക്കുന്ന കുടുംബങ്ങൾക്കു മുന്നിൽ ഇവർ നടത്തുന്ന സ്വയം അർപ്പിത സേവനം വലിയമതിക്കാൻ കഴിയാത്തതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News